Makkimala land sliding
ഉരുള്‍പൊട്ടലിന്റെ നടുക്കം മക്കിമല നിവാസികള്‍ക്ക് ഇനിയും മാറിയിട്ടില്ല. നാട്ടുകാരുടെ പ്രിയപ്പെട്ടവനായ റസാക്കിനെയും ഭാര്യ സീനത്തിനെയും മരണം കൊണ്ടുപോയിട്ട് മണിക്കൂറുകള്‍ പിന്നീടുമ്പോള്‍ ബാപ്പയെയും ഉമ്മയെയും നഷ്ടപ്പെട്ട് അനാഥരായത് മൂന്ന് കുട്ടികള്‍. രാത്രിയില്‍ കനത്ത ഇരുട്ടില്‍ വലിയ ശബ്ദം കേട്ട് വീട്ടില്‍ നിന്ന് ഇറങ്ങിയോടുമ്പോള്‍ റസാക്കിന്റെയും ഭാര്യ സീനത്തിന്റെയും മക്കളായ റെജ്മലും റെജിനാസും മുഹമ്മദ് റിഷാനും സംഭവിക്കുന്നതെന്തെന്നറിയില്ലായിരുന്നു.
#KeralaFloods2018